ചെറുവത്തൂർ: കാടങ്കോട് ജി.എഫ്.വി.എച്ച്.എസ് സ്കൂളിൽ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇത്തവണ വി എച്ച്.എസ്.ഇ ക്ലാസ് റൂമിന്റെ ഷട്ടറും സമീപത്തുള്ള കുട്ടികൾ കൈ കഴുകുന്ന പൈപ്പിന്റെ ടാപ്പുകളുമാണ് തകർത്തത്. തുടർച്ചയായി ഈ സ്കൂളിന് നേരെ ആക്രമം നടക്കുന്നതിൽ നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുകയാണ്. പൊലീസിന്റെ സഹായം തേടുന്നതിനൊപ്പം ഇവരെ കൈയോടെ പിടികൂടുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. മാസങ്ങൾക്ക് മുമ്പും ഈ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമം അരങ്ങേറിയിരുന്നു.