kannur

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പട്ടാള ഉദ്യോഗസ്ഥർ അനധികൃതമായി വീടുകളിൽ പരിശോധന നടത്തുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം.കണ്ണൂർ ഡി.എസ്‌.സിയിലെ രണ്ട് ഉദ്യോഗസ്ഥർ ആയിക്കര, കിലാശി, അഞ്ചുകണ്ടിക്കുന്ന്, താവക്കര തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചതിനു പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം.

വിവരങ്ങൾ നൽകിയില്ലെങ്കിൽ നോട്ടീസയച്ച് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. ഒരു തരത്തിലുള്ള അറിയിപ്പും നൽകാതെയായിരുന്നു പരിശോധനയെന്നും ഇവർ പറയുന്നു. വീടുകളുടെ ഫോട്ടോകളും പട്ടാളക്കാർ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കളക്ടർക്കും കോർപറേഷൻ അധികൃതർക്കും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. പ്രധാന മന്ത്രിക്കും കേന്ദ്ര പ്രതിരോധ മന്ത്രിക്കുമുൾപ്പെടെ കത്തയക്കുമെന്നും ഇവർ പറഞ്ഞു.