corona

കാസർകോട്: ജില്ലയിൽ ഇന്നലെ 311 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 13 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 303 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. വീടുകളിൽ 4065 പേരും സ്ഥാപനങ്ങളിൽ 987 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5052 പേരാണ്. ഇന്നലെ 283 പേർക്ക് കൊവിഡ് നെഗറ്റീവായി. പുതിയതായി 640 പേരെ കൂടി നിരീക്ഷണത്തിലാക്കി.

കാസർഗോഡ് 39, അജാനൂർ 26, ബേഡഡുക്ക13, കാഞ്ഞങ്ങാട് 18, കോടോം ബേളൂർ15, നീലേശ്വരം 22, പിലിക്കോട് 28 എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ.