കണ്ണൂർ: ടൗൺ പൊലീസ് സ്റ്റേഷനു മുൻപിലെ കണ്ണൻ ടീ സ്റ്റാളിൽ നിന്നും ദിവസങ്ങളോളം പഴക്കമുള്ള പാലും തൈരും പിടികൂടി. ഉപയോഗ തീയതി കഴിഞ്ഞ് 18 ദിവസമായ 14 പാക്കറ്റ് പാൽ, തൈര് എന്നിവയാണ് ഇന്നു രാവിലെ പിടിച്ചെടുത്തത്.

കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയും ഇത്തരത്തിലുള്ള പൊതുജനോരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന തരത്തിലും വ്യാപാരം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. പി. ഇന്ദിര പറഞ്ഞു. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. മണിപ്രസാദ്, സി. ഹംസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.