കണ്ണൂർ: സിമന്റ് കമ്പനികൾ അനുവർത്തിക്കുന്ന ബില്ലിംഗ് അശാസ്ത്രീയതയ്‌ക്കെതിരെ ഡീലർമാർ സ്റ്റോക്കെടുപ്പ് നിർത്തിയതോടെ നിർമ്മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങുന്നു. ഇതോടെ പല മേഖലകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്‌ക്കേണ്ടതായി വരും.
വില്പന വിലയിൽ നിന്ന് ഉയർന്ന സംഖ്യയാണ് കമ്പനികൾ ബില്ലിൽ കാണിക്കുന്നത്. ഡീലർമാർ കുറഞ്ഞ വിലയ്ക്കാ ണ് വില്പന നടത്തുകയെന്നും പറയുന്നു. ബില്ലിലെ ഉയർന്ന വില തന്നെ ഏജന്റുമാർ കമ്പനിയിൽ അടയ്ക്കണമത്രെ. വ്യത്യാസം വരുന്ന തുക ഏജന്റുമാർക്ക് കമ്പനി തിരിച്ചു നൽകുകയാണ് പതിവെന്നും പറയുന്നു.
അതേസമയം മലബാർ സിമന്റ്, ബിർള ശക്തി സിമന്റ്, ഏറനാട്, മൈസം തുടങ്ങിയ കമ്പനികളുടെ സിമന്റ് ഡീലർമാർ എടുക്കുന്നുണ്ട്. ഡീലർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഈ കമ്പനികൾ തയ്യാറാവുകയായിരുന്നു.
ഇങ്ങനെ തുടരാനാകില്ല
ഇപ്പോൾ ഭീമമായ കുടിശികയാണ് കമ്പനികൾ ഡീലർമാർക്ക് നൽകാനുള്ളത്. യഥാർത്ഥ വിലയേക്കാൾ അധികം തുക ബില്ലിൽ കാണിക്കുന്ന അശാസ്ത്രീയമായ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് ഡീലർമാർ ആവശ്യപ്പെടുന്നത്. മാർക്കറ്റിൽ വിലകുറയുന്നതനുസരിച്ച് ബില്ലിലും വ്യത്യാസം വരുത്തണമെന്നാണ് ഡീലർമാരുടെ ആവശ്യം.
കഴിഞ്ഞ 30 വരെയുള്ള കുടിശിക ഈ മാസം നൽകണം
- ഡീലർമാർ