ആലക്കോട്: ഫർലോംഗ്കരയിൽ വൻ വ്യാജ വാറ്റ് കേന്ദ്രവും 850 ലിറ്റർ വാഷും കണ്ടെത്തി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.വി രാമചന്ദ്രന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. തോട്ടിലെ വെള്ളച്ചാട്ടത്തിനടിയിലെ ഗുഹയ്ക്കുള്ളിൽ പ്രത്യേകം കെട്ടിയൊരുക്കിയ വാറ്റുകേന്ദ്രത്തിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ, സ്റ്റൗ,​ ബാരലുകൾ, ചാരായം കയറ്റി അയയ്ക്കാനുള്ള വിവിധ വലുപ്പത്തിലുള്ള കന്നാസുകൾ തുടങ്ങി സാമഗ്രികളും കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.ജി. മുരളീദാസ്, കെ. അഹമ്മദ്, സാജൻ.കെ.കെ ,സി.ഇ.ഒമാരായ ടി.വി.മധു, കെ. സുരേന്ദ്രൻ, പി.ഷിബു, ശ്രീജിത്ത് .വി ,പ്രദീപ് എഫ്.പി ,ഡ്രൈവർ ജോജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.