പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ലീഗിൽ തർക്കം മുറുകുന്നു. കെ എം സി സി മുൻ നേതാക്കളുടെ നേതൃത്വത്തിൽ ഒരു വിഭാഗം നിലവിലെ ഔദ്യോഗിക വിഭാഗത്തിനെതിരെയാണ് പടനീക്കം തുടങ്ങിയിരിക്കുന്നത്. സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരം മൂന്ന് പ്രാവശ്യം തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകരുത്,ഒരാൾ ഒന്നിൽ കൂടുതൽ ഔദ്യോഗിക സ്ഥാനം വഹിക്കാൻ പാടില്ല തുടങ്ങിയ ആവശ്യം ഉന്നയിച്ച് ജില്ല കമ്മറ്റിക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മറ്റി വിഷയം പരിശോധിക്കാൻ 5 അംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.