auto
സെറിബ്രൽ പാൾസി ബാധിച്ച മകൾക്ക് ഓട്ടോ നിർമ്മിച്ചു നൽകി പിതാവായ ഓട്ടോ ഡ്രൈവർ

കാഞ്ഞങ്ങാട് ; സുരേശനും സരിതയ്ക്കും എല്ലാമെല്ലാമാണ് പതിനാലുകാരിയായ മകൾ സ്നേഹ. . ജന്മനാ സെറിബ്രൽ പ്ലാസി രോഗം ബാധിച്ച കുട്ടിക്ക് അച്ഛനും അമ്മയും ഇല്ലാതെ ഒന്നും ചെയ്യാനാവില്ല.ഓട്ടോഡ്രൈവറായ അച്ഛൻ പൊന്നുമോളുടെ സന്തോഷത്തിന് വേണ്ടി നിർമ്മിച്ച കളിവണ്ടിയാണിന്ന് എല്ലായിടത്തും സംസാരവിഷയം.

ചെമ്മട്ടംവയൽ ബല്ലത്ത് മലയാക്കോത്ത് ഹൗസിലെ സുരേശനും സരിതയും മോളെ പരിഗണിക്കുന്നത് രോഗം ബാധിച്ച കുട്ടിയായിട്ടില്ല. മകളുടെ സന്തോഷത്തിനായി സതീശൻ മകളെ ഓട്ടോയിൽ ഇരുത്തി ഇടയ്ക്കിടെ പുറത്തു പോകാറുണ്ട്. എന്നാൽ കൊവിഡ് വ്യാപനം വന്നതോടെ നിലച്ചു. ഇത് കുഞ്ഞിന്റെ പെരുമാറ്റത്തിൽ തന്നെ പ്രതിഫലിച്ചു. മോളെ സന്തോഷം വീണ്ടെടുക്കാൻ എന്തുചെയ്യണമെന്ന ആവലാതിയിലാണ് സ്വന്തമായി ഒരു ചലിക്കുന്ന ഓട്ടോ സതീശൻ നിർമ്മിച്ചത്.. നാലു വർഷത്തോളമായി പുതിയകോട്ട രാധ ബേക്കറി ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ്രൈഡവറായ സതീശൻ മുൻപ് ഒരു മെക്കാനിക്ക് കൂടിയാണ്. മരപ്പണിയും വശമുണ്ടായിരുന്നു. ഫോം ഷീറ്റ്, പ്ലൈവുഡ് ഇരുമ്പ് പൈപ്പ്, സൈക്കിൾ പെഡൽ, വീൽ, മരക്കഷണങ്ങൾ, പ്ലാസ്റ്റിക് ഷീറ്റ് എന്നിവ ഉപയോഗിച്ച് ചലിക്കുന്ന ഓട്ടോറിക്ഷയ്ക്ക് നിർമ്മിിക്കുകയായിരുന്നു. സൈക്കിൾ പെഡൽ ഉപയോഗിച്ചാണ് ഇതിനെ ചലിപ്പിക്കുന്നത്. ആർക്കും നിസ്സാരമായി ഇത് ചവിട്ടി പോകാൻ പറ്റും.രണ്ടുമാസം കൊണ്ടാണ് വാഹനം പണി പൂർത്തിയായതെന്ന് സുരേശൻ പറഞ്ഞു.മകളെ ഓർക്കുമ്പോൾ ഇതിനപ്പുറവും സാധിക്കുമെന്നാണ് ഈ അച്ഛൻ പറയുന്നത്.