കാഞ്ഞങ്ങാട്: ജില്ലയിൽ കൊവിഡ് രോഗബാധയെ തുടർന്നുണ്ടാകുന്ന മരണനിരക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഫെബ്രുവരി 3 ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ ജൂലായ് ഏഴുവരെ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ ജൂലായ് ഏഴുമുതൽ ഇന്നലെ വരെ ജില്ലയിൽ 142 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മരിച്ചവരിൽ കൂടുതൽ പേരും 60 വയസിനു മുകളിൽ ഉള്ളവരാണെങ്കിലും യുവാക്കൾക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 60 വയസിനു മുകളിൽ പ്രായമുള്ളവരും മറ്റു ഗുരുതര രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.