
കാസർകോട്: ജില്ലയിൽ കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ 23 ന് രാത്രി 12 മണി വരെ നിരോധനാജ്ഞ നീട്ടി ജില്ലാകളക്ടർ ഉത്തരവിട്ടു.മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ് , നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലുമാണ് നിരോധനാജ്ഞ.
ഈ പ്രദേശങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു വിവാഹത്തിൽ പരമാവധി അൻപതുപേർക്കും മരണം , മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം