covid

 383 പേർക്ക് സമ്പർക്കം


കണ്ണൂർ: ജില്ലയിൽ 405 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 383 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്നും 16 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ച് പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 18,989 ആയി. ഇവരിൽ 440 പേർ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 12,744 ആയി. 71 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5662 പേർ ചികിത്സയിലാണ്.

ഇതിൽ 4791 പേർ വീടുകളിലും ബാക്കി 871 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമാണ്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 16,161 പേരാണ്. ഇതിൽ 15,072 പേർ വീടുകളിലും 1089 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 1,71,962 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,71,461 എണ്ണത്തിന്റെ ഫലം വന്നു. 501 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

രോഗബാധിതർ 18,989

രോഗമുക്തർ 12,744

ചികിത്സയിൽ 5662

നിരീക്ഷണത്തിൽ 16,161