കാസർകോട്: വ്യാപാരിയുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ജെ.സി.ബി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് മുബാറക്കിനെയാണ് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ മൗവ്വലിലെ വ്യാപാരി ബാലനടുക്കത്തെ ആലംപാടി അബ്ദുല്ലഹാജി (60)യുടെ മരണവുമായി ബന്ധപ്പെട്ട് മുഹമ്മദ് മുബാറകിനെതിരെ പൊലീസ് ബോധപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
മുബാറകിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ചട്ടഞ്ചാൽ മുണ്ടോൾ ക്ഷേത്രറോഡ് ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് അബ്ദുല്ലഹാജി മരിച്ചത്. ജെ.സി.ബിയുടെ യന്ത്രക്കൈ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.