കണ്ണൂർ: കൊവിഡ് മഹാമാരിയുടെ മറവിൽ കുത്തനെ കൂട്ടിയ പച്ചക്കറി വില നവരാത്രി മുന്നിലെത്തിയപ്പോൾ വാണംപോലെ കുതിക്കുന്നു.കുടുംബബഡ്ജറ്റിനെ താളംതെറ്റിക്കുന്ന തരത്തിലാണ് പച്ചക്കറി വില കുത്തനെ ഉയരുന്നത്.
പല ഇനങ്ങൾക്കും പത്തുമുതൽ 30 രൂപവരെയാണ് വില കയറിയിരിക്കുന്നത്.മൊത്ത വിൽപ്പനയിലും ചില്ലറ വിൽപ്പനയിലും ഒരു പോലെയാണ് വിലക്കയറ്റം. നാടൻ പച്ചക്കറികൾക്കും തീവിലയാണ്.കനത്ത മഴ നാടൻ പച്ചക്കറിയുടെ ഉത്പാദനത്തെ ബാധിച്ചതും മറുനാടൻ പച്ചക്കറി വില നിർബാധം ഉയർത്തുന്നതിന് കാരണമായി.
കൊവിഡായതിനാൽ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടും വിലവർദ്ധിക്കുന്നത്
വില്ലനായി മഴയും
പൊള്ളാച്ചി, മൈസൂർ, ബംഗളൂരു, എന്നിവിടങ്ങളിൽ നിന്നുമാണ് മാർക്കറ്റിൽ പച്ചക്കറി എത്തുന്നത്. ഇവിടങ്ങളിൽ കേരളത്തിലേതിനുസമാനമായി തന്നെ കനത്തമഴയും കൃഷിനാശവുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിൽ കനത്തമഴയിൽ വ്യാപകമായി കൃഷി നശിച്ചതോടെ ഇവിടെ നിന്നും സാധനങ്ങൾ എത്തുന്നത് കുറവാണ്. ഇതും വിലക്കയറ്റത്തിന് പ്രധാനകാരണമാണ്. കർണാടകയിലെ കനത്ത മഴയും വെള്ളപ്പൊക്കവും വലിയ തോതിൽ വലിയ ഉള്ളിയുടെ ഉത്പാദനം കുറച്ചിട്ടുണ്ടെന്നും ഇടനിലക്കാർ പറയുന്നു. വലിയഉള്ളിയുടെ വരവ് വില കുത്തനെ ഉയരുന്നതിന് ഇത് ഇടയാക്കും.
പച്ചക്കറി വിലക്കയറ്റം മൊത്തവിപണി
ഇനം ഒരുമാസംമുമ്പ് ഇപ്പോൾ
വലിയ ഉള്ളി 20 50
കാരറ്റ് 30 85
കോട്ടപയർ - 40- 60
തക്കാളി- 40- 30
ബീൻസ് - 80-60
പാവക്ക 75 രൂപയുമാണ് വില.