കണ്ണൂർ: ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ സരസ്വതിപൂജയോടെ നവരാത്രി ആഘോഷത്തിന് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 26 വരെ വിവിധ പൂജകൾ നടക്കും. ഇന്ന് മുതൽ 22 വരെ ക്ഷേത്രത്തിലെ പതിവ് പൂജകൾക്കു പുറമേ ദിവസേന രാവിലെയും ഉച്ചയ്ക്കും വൈകിട്ടും സരസ്വതിപൂജ നടക്കും. 23 ന് സരസ്വതി പൂജയും ഗ്രന്ഥപൂജയുo, 24 ന് മഹാനവമി പൂജ, ആയുധപൂജ,വാഹന പൂജ. 25ന് സരസ്വതി പൂജയും ഗ്രന്ഥ പൂജയും നടക്കും. 24ന് നടക്കുന്ന ആയുധപൂജ ,വാഹനപൂജ എന്നിവയിലും 26ന് രാവിലെ 6.30 ന് ആരംഭിക്കുന്ന വിദ്യാരംഭത്തിലും പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് ക്ഷേത്രം ഓഫീസിൽ നിന്നും മുൻകൂട്ടി രശീത് കൈപ്പറ്റാവുന്നതാന്നെന്ന് പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ അറിയിച്ചു.
കണ്ണൂർ മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ, കാഞ്ചികാമാക്ഷി അമ്മൻ കോവിൽ, ശ്രീകൃഷ്ണൻ കോവിൽ എന്നിവിടങ്ങളിലും നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.