
കാസർകോട്. ജില്ലയിൽ 280 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ഇവരിൽ ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2992 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. 564 പേർക്ക് രോഗം ഭേദമായി.
അജാനൂർ 25,ബളാൽ10,ബേഡഡുക്ക10,ചെമ്മനാട് 22,ചെങ്കള 11,ചെറുവത്തൂർ 10,,കാഞ്ഞങ്ങാട് 34,കാസർകോട്20,മധൂർ14,മടിക്കൈ14 എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്.
രണ്ട് കൊവിഡ് മരണം
രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മരണം 152 ആയി ഉയർന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ കമലാക്ഷ (4), കള്ളാർപഞ്ചായത്തിലെ കുഞ്ഞമ്പു നായർ (74) എന്നിവരുടെ മരണമാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.