മാതമംഗലം: ടൗണിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അധികാരികൾ ഇടപെടണമെന്നും, കൊവിഡിന്റെ പശ്ചാത്തലത്തിൽ നഷ്ടത്തിലായ ഫോട്ടോഗ്രാഫി മേഖലയിൽ സ്ഥാപനങ്ങളുടെ കെട്ടിട വാടക കൂട്ടാതിരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും മാതമംഗലം കുഞ്ഞിത്തോട്ടം പാലം പുനർനിർമ്മിക്കണമെന്നും ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാതമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ഓൺലൈൻ സമ്മേളനം യൂണിറ്റ് പ്രസിഡന്റ് വിനോദ് സി യുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് ഷിജു കെ.വി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സജി ചുണ്ട, സെക്രട്ടറി ഷനോജ് എം, ട്രഷറർ രാഘവൻ കെ.എം റിപ്പോർട്ട് അവതരിപ്പിച്ചു. വിതിലേഷ് അനുരാഗ് ,പി.വി വിനോദ്, അശോകൻ പുറച്ചേരി, ഷാജി ഫോക്കസ്, അജയൻ ക്ലാസിക്, മനോജ് കാർത്തിക, ജയറാം പയ്യന്നൂർ, രഞ്ജിത്ത് പഴയങ്ങാടി, പ്രമോദ് ലയ, സുഭാഷ് എം.വി ,മനോജ് എൻ.വി, നിതീഷ് പി.പി, ബിജു എം.കെ സംസാരിച്ചു.
ഷനോജ് എം (പ്രസിഡന്റ്), മനോജ് എൻ.വി (വൈസ് പ്രസിഡന്റ്), നിതീഷ് പി.പി (സെക്രട്ടറി),രതീഷ് കുമാർ ടി.എ (ജോ. സെക്രട്ടറി), ജിൻസ് ടി.എം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.