corona

കാസർകോട്: ജില്ലയിൽ ഞായറാഴ്ച 251 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 228 പേർക്ക് ഇന്നലെ രോഗം ഭേദമായി.

വീടുകളിൽ 3967 പേരും സ്ഥാപനങ്ങളിൽ 902 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1475 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 280 പേരെ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 564 പേരെ ഡിസ്ചാർജ് ചെയ്തു.