കാങ്കോൽ: കാങ്കോൽ ശിവക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കളരി ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തുകയും ശിവക്ഷേത്രത്തിലെ സാക്ഷാൽ ഭണ്ഡാരം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി തുറക്കാൻ വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. തുടർന്ന് ക്ഷേത്രം ചെയർമാനെയും എക്സിക്യൂട്ടീവ് ഓഫീസറെയും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസി ടിവി നിരീക്ഷിച്ചു. അസിസ്റ്റന്റ് കമ്മിഷണർ സുജാത സ്ഥലം സന്ദർശിച്ചു.