തൃക്കരിപ്പൂർ: ചത്ത പോത്തിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ - കാലിക്കടവ് പ്രധാന പാതയിൽ നടക്കാവ് നെരൂദ ക്ലബ്ബിന് സമീപത്താണ് തിങ്കളാഴ്ച കാലത്ത് ഇതുവഴി നടന്നു പോകുന്നവർ പോത്തിന്റെ ജഡം കണ്ടത്. പ്രദേശ വാസികൾ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ജെ.സി.ബി കൊണ്ടുവന്ന് റോഡരികിൽ തന്നെ ആഴത്തിൽ കുഴിയെടുത്ത് സംസ്കരിച്ചു. പി.ഡബ്‌ള്യു.ഡി റോഡിന്റെ ഇരുഭാഗങ്ങളിലും ആൾ പൊക്കത്തിൽ കാട് വളർന്നത് കാൽനട ദുസ്സഹമാക്കുകയാണ്.