തലശ്ശേരി: തലശ്ശേരിയുടെ സംഗീതപാരമ്പര്യത്തെ മലയാള ചലച്ചിത്ര വേദിയിലെ അനശ്വര ഗാനങ്ങളാക്കി മാറ്റിയ കെ. രാഘവൻ മാഷിനേയും, എ.ടി.ഉമ്മറിനേയും തിരുവങ്ങാട് സ്‌പോർട്ടിംഗ് യൂത്ത് സ് ലൈബ്രറിയുടെ കലാവിഭാഗമായ 'ശ്യാമ' അനുസ്മരിച്ചു. സി.വി. സുധാകരന്റെ അദ്ധ്യക്ഷതയിൽ കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. രാഘവൻ മാസ്റ്റരുടെ മകനും ഗായകനുമായ മുരളി, വിദ്യാരംഗം ജില്ലാ കോഓർഡിനേറ്റർ സിദ്ദീഖ് മാസ്റ്റർ, ചാലക്കര പുരുഷു എന്നിവർ അനുസ്മരണഭാഷണം നടത്തി. കെ.പി. മനോജ് കുമാർ, ജി.പി. അജിത്, പി.കനകരാജ് , ആര്യാ രമേഷ് തുടങ്ങി അമ്പതിലേറെ ഗായകർ ഇരുവരുടേയും അനശ്വര ഗാനങ്ങൾ ഓൺലൈനായി അവതരിപ്പിച്ചു. സംഗീതത്തിൽ കോഴിക്കോട് സർവ്വകലാശാല ബിരുദാനന്തര ബിരുദത്തിൽ രണ്ടാം റാങ്ക് നേടിയ ശ്യാമയുടെ ഗായിക ആര്യ രമേശിനെ മുരുകൻ കാട്ടാക്കട അനുമോദിച്ചു.