കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ സർക്കാർ നിർദ്ദേശം അനുസരിച്ച് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി സമയം ക്രമീകരിച്ചു. ഒന്ന് മുതൽ അഞ്ചുവരെ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ. ആറുമുതൽ ഒമ്പത് വരെയും പൂജ്യത്തിനും ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് നാലുവരെ. മൈക്രോ കണ്ടെയിൻമെന്റ് കണ്ടെയിൻമെന്റ് മേഖലകളിൽ ബാങ്ക് പ്രവർത്തന സമയത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ അവിടങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെ അവസാനിക്കുന്ന സേവിംഗ്സ് അക്കൗണ്ടുകളിൽ സന്ദർശന സമയം രാവിലെ 10 മുതൽ 11.30 വരെയും ആറ് മുതൽ ഒമ്പത് വരെയും പൂജ്യവും അവസാനിക്കുന്ന നമ്പറുകളിൽ രാവിലെ 11.30 മുതൽ ഒരു മണിവരെയുമായിരിക്കും. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.