തൃക്കരിപ്പൂർ: ഒഴിവു വന്ന വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പുതിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.വി സരോജിനിക്ക് വിജയം. കോൺഗ്രസ് അംഗവും വൈസ് പ്രസിഡന്റുമായിരുന്ന പി.പി ശാരദയുടെ മരണത്തെ തുടർന്നാണ് ചുരുങ്ങിയ കാലത്തേക്കായി വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പഞ്ചായത്തിൽ ആകെ 13 വാർഡാണ് നിലവിലുള്ളത്. ഇതിൽ യു ഡി.എഫിന് ഏഴും എൽ.ഡി എഫിന് ആറും എന്നിങ്ങനെ ആയിരുന്നു അംഗബലം.
ശാരദയുടെ മരണത്തെ തുടർന്ന് ഇരു മുന്നണികൾക്കും തുല്യ അംഗബലത്തിലായിരുന്നു. നറുക്കെടുപ്പിലൂടെ പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരുമായിരുന്നുവെങ്കിലും അസുഖബാധിതയായ നാലാം വാർഡിലെ സി.പി.എം അംഗം പ്രസന്നയ്ക്ക് വേട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. സി.പി.എം അംഗം കെ. പുഷ്പയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി.