corona

20,000 കടന്ന് രോഗികൾ

കണ്ണൂർ: ജില്ലയിൽ 293 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഏഴ് പേർ വിദേശത്ത് നിന്നും 14 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 12 പേർ ആരോഗ്യ പ്രവർത്തകരാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 20,208 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 72 പേരടക്കം രോഗം ഭേദമായവരുടെ എണ്ണം 13,914 ആയി. 5817 പേർ ചികിത്സയിലാണ്. ഇതിൽ 4908 പേർ വീടുകളിലും ബാക്കി 909 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമാണ്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 16,793 പേരാണ്. ഇതിൽ 15,779 പേർ വീടുകളിലും 1014 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 1,79,400 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,79,104 എണ്ണത്തിന്റെ ഫലം വന്നു. 296 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

രോഗബാധിതർ 20,208

രോഗമുക്തർ 13,914

ചികിത്സയിൽ 5817

നിരീക്ഷണത്തിൽ 16,793