കണ്ണൂർ: നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ സമരം എട്ട് ദിവസം പിന്നിട്ട സാഹചര്യത്തിൽ സർക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ സമരം ഏറ്റെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ് പറഞ്ഞു. നാല് വർഷമായി സർക്കാർ അദ്ധ്യാപകരോട് കാട്ടുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ യൂത്ത് കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം ദിവസമായ ഇന്നലെ സെന്റ് പോൾസ് എ.യു.പി സ്‌കൂൾ തൃക്കരിപ്പൂരിലെ അദ്ധ്യാപകരാണ് സമരം ചെയ്തത്. യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി മാത്യു സമരം ഉദ്ഘാടനം ചെയ്തു. നാറ്റ കോർഡിനേറ്റർ ടോണീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി മുരളി മുഖ്യ പ്രഭാക്ഷണം നടത്തി. കെ. സവിത, ജോമി ജോസഫ്, ശ്രേയസ് പി .ജോൺ എന്നിവർ സംബന്ധിച്ചു.