കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കൊവിഡ് രോഗികൾക്ക് മാത്രമായി ചുരുക്കിയതുമൂലം പൊതു ജനങ്ങൾക്കുണ്ടായ വിഷമങ്ങൾ പരിഹരിക്കാൻ ജില്ലാ ആശുപത്രി സംവിധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും അത്യാധുനിക സംവിധാനത്തോട് കൂടി തെക്കിൽ വില്ലേജിൽ ടാറ്റ നിർമ്മിച്ചു കൊടുത്ത കൊവിഡ് ഹോസ്പിറ്റൽ അടിയന്തിരമായി തുറക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും നവംബർ 2 മുതൽ ചെമ്മട്ടം വയൽ ജില്ലാ മെഡിക്കൽ ഓഫീസിനു മുമ്പിൽ ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൻ അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങും.
യോഗത്തിൽ സി. യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി. മുഹമ്മദ് അസ്ലം, രമേശൻ മലയാറ്റുകര, രാജേന്ദ്രകുമാർ പി.വി ,ടി. അസിസ്, സിജോ അമ്പാട്ട്, അനീഷ് തോയമ്മൽ, ഫൈസൽ ചേരക്കാടത്ത് ,നാസർ കൊട്ടിലങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.