കാഞ്ഞങ്ങാട്: സി.എം.പി. മുൻ ജില്ലാ സെക്രട്ടറി എം. കർത്തമ്പുവിന്റെയും എം. നാരായണന്റെയും ചരമവാർഷിക ദിനാചരണം ജില്ലാ കമ്മിറ്റി ഓഫീസിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി കമ്മാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ബി. സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. വി. കൃഷ്ണൻ എൻ.കെ. രവി, താനത്തിങ്കാൽ കൃഷ്ണൻ, ഇ.വി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ടി.വി. ഉമേശൻ സ്വാഗതം പറഞ്ഞു.