corona

കാസർകോട്: ജില്ലയിൽ 145 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 141 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ രോഗബാധിതർ 16,890 പേരായി.
ജില്ലയിൽ പുതിയതായി രണ്ട് പേരുടെ മരണം കൂടി കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 162 ആയി. അതേസമയം 409 പേർക്ക് ഇന്നലെ രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 13,887 ആയി.

വീടുകളിൽ 3639 പേരും സ്ഥാപനങ്ങളിൽ 896 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4535 പേരാണ്. പുതിയതായി 204 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1957 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 1,18,046 സാമ്പിളുകളാണ് പരിശോധിച്ചത്. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.