മാഹി: മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി ആരവങ്ങളും, ആഘോഷങ്ങളുമില്ലാതെ ഇന്നുച്ചയോടെ 17 ദിവസം നീണ്ടുനിന്ന മയ്യഴി തിരുനാളിന്റെ ചടങ്ങുകൾക്ക് തിരശ്ശീല വീഴും. കാലത്ത് 7 മണിക്ക് ദിവ്യബലിയും 10.30 ന് സാഘോഷ ദിവ്യബലിയും നടക്കും. ഫാദർ ഡോ: ജെറോം ചിങ്ങന്തറ മുഖ്യ കാർമ്മികനായിരിക്കും. തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപ്പം പള്ളി വികാരി രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ പെരുന്നാൾ ചടങ്ങുകൾക്കും പരിസമാപ്തിയാകും.