police-
പൊതുജനങ്ങൾക്ക് പൊലീസ് ഫ്ലാഗ് നൽകുന്നതിന്റെ ഉദ്ഘാടനം കാസർകോട് പൊലീസ് മേധാവി ഡി. ശില്പ നിർവഹിക്കുന്നു

കാസർകോട് : കർത്തവ്യ നിർവഹണത്തിനിടെ ജീവൻ വെടിഞ്ഞ പോലീസ് സേനാംഗങ്ങളുടെ സ്മരണയ്ക്കായുള്ള രക്തസാക്ഷിത്വ ദിനാചരണം കാസർകോട് ജില്ലയിലും തുടങ്ങി. പരിപാടികൾ 10 ദിവസങ്ങൾ നീണ്ടുനിൽക്കും. പതാക ദിനമായ ഇന്നലെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പോലീസ് ഫ്ലാഗ് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം കാസർകോട് ജില്ലാ പോലീസ് മേധാവി ഡി. ശില്പ നിർവഹിച്ചു. കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, എസ് ഐ മാരായ വിപിൻ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പാറക്കട്ടയിലെ പരേഡ് മൈതാനിയിൽ പരേഡും അനുബന്ധ പരിപാടികളും നടത്തി. സ്മാരക സ്തൂപത്തിൽ പൊലീസ് മേധാവി ശില്പ പുഷ്‌പാർച്ചന നടത്തി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി ഹരിശ്ചന്ദ്ര നായക്ക് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തുടർന്ന് ആചാര വെടിയോടെയാണ് സമാപിച്ചത്. 22 ന് രാവിലെ ചിത്രപ്രദർശനം നടത്തും. തുടർന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബോധവൽക്കരണ പരിപാടികൾ നടത്തും. പടം പൊതുജനങ്ങൾക്ക് പൊലീസ് ഫ്ലാഗ് നൽകുന്നതിന്റെ ഉദ്ഘാടനം കാസർകോട് പൊലീസ് മേധാവി ഡി. ശില്പ ഉദ്ഘാടനം ചെയ്യുന്നു.