kovid

കാസർകോട് :ജില്ലയിൽ ഇന്നലെ 200 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 190 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 7 പേർ വിദേശത്ത് നിന്നും 3 പേർ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ് . 247 പേർക്ക് രോഗം ഭേദമായി. 2789 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.

ജില്ലയിൽ പുതിയതായി അഞ്ച് പേരുടെ മരണം കൂടി കൊവിഡ് മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അജാനൂർ പഞ്ചായത്തിലെ അബ്ദുൾ റഹ്മാൻ(76), കാസർകോട് നഗരസഭയിലെ സാമ്പവി (64), കുറ്റിക്കോൽ പഞ്ചായത്തിലെ ചോമു (63), പള്ളിക്കര പഞ്ചായത്തിലെ റുഖിയ (51), കാസർകോട് നഗരസഭയിലെ ഡോ സതീഷ്(66) എന്നിവരുടെ മരണകാരണമാണ് കൊവിഡെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 167 ആയി.

ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4672 പേരാണ്. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1319 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.

ഇതുവരെ

രോഗബാധിതർ 17090

നെഗറ്റീവ് 14134

ചികിത്സയിൽ 2789

മരണം 167