തൃക്കരിപ്പൂർ: തദ്ദേശിയമായ ജൈവവൈവിദ്ധ്യങ്ങളെ തിരിച്ചു കൊണ്ടുവരുന്നതോടൊപ്പം കുറഞ്ഞ സമയത്തിനുള്ളിൽ നിബിഡമായ ചെറുവനങ്ങൾ സൃഷ്ടിക്കാനാകുന്ന മിയാവാക്കി വനവത്ക്കരണത്തിന് നടക്കാവിൽ തുടക്കമായി. തൃക്കരിപ്പൂർ പഞ്ചായത്ത്, ഫോക് ലാൻഡുമായി സഹകരിച്ച് നടക്കാവിൽ ഒരുക്കുന്ന വനവത്ക്കരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫാസിയ അദ്ധ്യക്ഷത വഹിച്ചു. ഫോക് ലാൻഡ് ചെയർമാൻ ഡോ: വി.ജയരാജൻ ആശയാവിഷ്ക്കരണം നടത്തി. വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.വി. പത്മജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ജി. സറീന, വി.കെ. ബാവ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, പഞ്ചായത്ത് മെമ്പർ സത്താർ വടക്കുമ്പാട്, വി.കെ.ചന്ദ്രൻ, ഇ. നാരായണൻ, പി.വി. ഗോപാലൻ, ഇ.വി. ദാമോദരൻ , ഹരിത കേരളം മിഷൻ ആർ.പി. പി.വി.ദേവരാജൻ, തൊഴിലുറപ്പ് എഞ്ചിനിയർ സൻബക് ഹസീന, നെരൂദ ക്ലബ്ബ് സെക്രട്ടറി കെ.വി.രൂപേഷ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ പി. കുഞ്ഞമ്പു സ്വാഗതവും ടി.ശ്യാമള നന്ദിയും പറഞ്ഞു.