ima
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാഞ്ഞങ്ങാട് ശാഖയുടെപുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിർവ്വഹിച്ച് സംസ്ഥാന ഭാരവാഹി ഡോ.ബെനവൻ ജോസഫ് സംസാരിക്കുന്നു

കാഞ്ഞങ്ങാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാഞ്ഞങ്ങാട് ശാഖ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റ് ഡോ. കെ. മണികണ്ഠൻ നമ്പ്യാരെ ഡോ. ബെനവൻ ജോസഫ് സ്ഥാനചിഹ്നമണിയിച്ചു. ഡോ. എബ്രഹാം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. ബാബു, ഡോ. സാമുവൽ കോശി, ഡോ. അജിത് ഭാസ്‌കർ, ഡോ. മണികണ്ഠൻ നമ്പ്യാർ, ഡോ. ബാലസുബ്രഹ്മണ്യം, ഡോ. കെ.സി.കെ. രാജ, ഡോ. യു കൃഷ്ണകുമാരി, ഡോ. ടി.വി. പത്മനാഭൻ, ഡോ. രാഘവൻ, ഡോ. പി.എം. സുരേഷ് ബാബു, ഡോ. ദീപിക കിഷോർ, ഡോ. വി. സുരേശൻ, ഡോ. രവീന്ദ്രൻ, ഡോ. ഷക്കീൽ അൻവർ, ഡോ. നാരായണപ്രസാദ്, ഡോ. സുഗതൻ, ഡോ. രാഘവേന്ദ്രപ്രസാദ്, ഡോ. നാമദേവ ഷേണായ് എന്നിവർ സംസാരിച്ചു. ഡോ. പ്രവീൺ അറോറ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.കെ.ജി. പൈ സ്വാഗതവും ഡോ. പി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഡോ. മണികണ്ഠൻ നമ്പ്യാർ (പ്രസിഡന്റ്), ഡോ. എൻ. രാഘവൻ, ഡോ. രൂപ പൈ (വൈസ് പ്രസിഡന്റുമാർ), ഡോ. പി. വിനോദ് കുമാർ (സെക്രട്ടറി), ഡോ. പ്രജ്വൽ റാവു, ഡോ. ഷർമീന (ജോയന്റ് സെക്രട്ടറിമാർ), ഡോ. നാമദേവ ഷേണായി (ട്രഷറർ).