ഉരുവച്ചാൽ: റോഡരികിൽ കക്കൂസ് മാലിന്യം തള്ളി. കരേറ്റയിൽ കാഞ്ഞിലേരി റോഡിൽ ഓട്ടോ സ്റ്റാൻഡിന് സമീപമാണ് സംഭവം. കൊവിഡ് വ്യാപന സമയത്ത് ഇത്തരം മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ദുരിതമായി. ഇന്നലെ മാലിന്യം തള്ളിയ സ്ഥലത്തും സമീപ പ്രദേശങ്ങളിലും മുമ്പും പലതവണ കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ട്. സംഭവം അധികൃതരെ അറിയിച്ചതിനെ തുടർന്ന് അണുനശീകരണം നടത്തി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.