kovid

കാസർകോട്‌:ജില്ലയിൽ ഇന്നലെ 189 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 180പേർക്ക് സമ്പർക്കത്തിലൂടെയാണ്‌രോഗബാധ. ഇവരിൽ 7പേർ വിദേശത്ത് നിന്നും 2 പേർ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 327പേർക്ക്‌ കൊവിഡ് നെഗറ്റീവായി.

നിലവിൽ 2606പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.4856പേർ നിരീക്ഷണത്തിലുണ്ട്.

സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1354 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 190പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ഇതുവരെ

രോഗബാധിതർ 17495

നെഗറ്റീവ് 14719

മരണം 170