നീലേശ്വരം: കയ്യൂർ -അരയാക്കടവ് പാലത്തിന് കുലുക്കം തുടങ്ങിയതായി വാഹനയാത്രക്കാർ. പാലത്തിന്റെ വടക്ക് ഭാഗത്തുള്ള രണ്ട് സ്പാനുകൾക്കാണ് വാഹനങ്ങൾ പാലത്തിലൂടെ കടന്ന് പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഇങ്ങിനെ കുലുങ്ങാൻ തുടങ്ങിയിട്ട്. പാലത്തിന്റെ അടിയിൽ നിൽക്കുമ്പോഴും വാഹനങ്ങൾ കടന്നു പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.

2006ലാണ് കയ്യൂർ -അരയാക്കടവ് പാലം തുറന്ന് കൊടുത്തത്. കിനാനൂർ-കരിന്തളം പഞ്ചായത്തിനെയും, കയ്യൂർ-ചീമേനി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അരയാക്കടവ് പാലം തുറന്നതോടെ ഇതുവഴി വാഹനങ്ങളുടെ തിരക്കും കൂടിയിരിക്കുകയാണ്.

വാഹനങ്ങളുടെ തിരക്ക് കുടിയതോടെയാണ് പാലത്തിന്റെ വടക്ക് ഭാഗത്തെ രണ്ട് സ്പാനുകൾക്ക് കുലുക്കം അനുഭവപ്പെടാൻ തുടങ്ങിയത്.

ഉപ്പ് വെള്ളം പണിപറ്റിച്ചു

പാലം കോൺക്രീറ്റ് ചെയ്യുമ്പോൾ ഉപ്പ് വെള്ളം ഉപയോഗിച്ചതാണ് ബലക്ഷയത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രവൃത്തിക്കിടെ തന്നെ ഇങ്ങനെ ആരോപണമുണ്ടായിരുന്നു.

പാലത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് കാൽനടയാത്രക്കാർക്ക് ഇറങ്ങേണ്ട ചവിട്ട് പടി നിർമ്മിച്ചതിലും ഏറെ അപാകതയുണ്ട്. ഇപ്പോഴുള്ള രണ്ട് ഭാഗത്തുമുള്ള ചവിട്ട് പടിയിൽക്കൂടി ഇറങ്ങാനും കയറാനും പ്രായമായവർ ഏറെ പ്രയാസപ്പെടുകയാണ്.

നാട്ടുകാർ