
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലെ ശൈത്യകാല വിമാന സർവീസിന്റെ സമയ പട്ടിക പുറത്തിറക്കി. ഒക്ടോബർ 25 മുതൽ 2021 മാർച്ച് 27 വരെയുള്ള സർവീസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത് ആഴ്ച്ചയിൽ കണ്ണൂരിലേക്ക് 52 വിമാന സർവ്വീസുകൾ ഉണ്ടാവും. അത്രതന്നെ വിമാനങ്ങൾ കണ്ണൂരിൽനിന്ന് പുറപ്പെടുകയും ചെയ്യും.
ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ഹൂബ്ലി, ഡൽഹി, കൊച്ചി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവ്വീസുകളുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, എന്നിവിടങ്ങളിലേക്ക് പ്രതി ദിന സർവീസുകളുണ്ടാകും. ആഴ്ചയിൽ ബെംഗളൂരിലേക്ക് പതിനാല് സർവീസ് ഉണ്ടാകും. ഹൈദരാബാദിലേക്ക് 10 സർവീസുx. ഡൽഹി ചെന്നൈ എന്നിവിടങ്ങളിലേക്ക് എഴുവീതവും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് നാലുവീതവും ഹൂബ്ലി, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും സർവ്വീസുകളാമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ജയ്‌പൂർ, ലഖ്‌നൗ, കൊൽക്കത്ത, അഹമ്മദാബാദ്, ഗുവാഹത്തി, ഭോപാൽ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കണക്ഷൻ സർവ്വീസുകളുമുണ്ടാകും.