കണ്ണൂർ: ലാഭക്കണക്കിന്റെ പേരിൽ ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകൾ നിർത്തലാക്കാനുള്ള റെയിൽവേ തീരുമാനത്തിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. ഏഴ് മാസമായി തൊഴിൽ നഷ്ടപ്പെട്ട് വറുതിയിലായിരിക്കുകയാണ് രാജ്യത്തെ റെയിൽവേ കരാർ തൊഴിലാളികൾ. ഇതിനിടെ തീവണ്ടികളിലെ പാൻട്രികൾ ഒഴിവാക്കാനുള്ള റെയിൽവെയുടെ തീരുമാനം രാജ്യത്തെ 20 ലക്ഷത്തോളം വരുന്ന തൊളിലാളികളുടെ ജീവിതത്തെ തകർക്കും. തൊഴിൽ നഷ്ടം പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം കരാർ തൊഴിലാളികളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
ഇതിനെതിരെ പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം പ്ലക്കാർഡുമായി പ്രതിഷേധിച്ചു. ഇന്ത്യൻ റെയിൽവേയ്‌സ് കാറ്ററിംഗ് കോൺട്രാക്ട് വർക്കേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടീവ് അംഗം ഒ.പി .അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ബെന്നി മുള്ളൻമടക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.ശശി പ്രസംഗിച്ചു.