പയ്യന്നൂർ: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ പയ്യന്നൂരിൽ നിർമിക്കുന്ന ആധുനിക സിനിമ തിയേറ്റർ സമുച്ചയത്തിന് ഇന്ന് സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലൻ ഓൺലൈനിലൂടെ ശിലാസ്ഥാപനം നിർവഹിക്കും. പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള കുട്ടികളുടെ പാർക്കിന് സമീപം നഗരസഭ ലീസിന് കൈമാറിയ 70 സെന്റ് സ്ഥലത്താണ് തിയേറ്റർ സമുച്ചയം നിർമ്മിക്കുന്നത്. 10.95 കോടി രൂപ ചെലവിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ലീസ് കാലാവധി കഴിയുന്ന മുറക്ക് തീയേറ്റർ സമുച്ചയം നഗരസഭക്ക് കൈമാറണമെന്നാണ് കരാർ വ്യവസ്ഥ. മൂന്ന് നിലകളിൽ 27,771 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ രണ്ട് തീയേറ്ററുകളാണ് ഉണ്ടാകുക. ആധുനിക രീതിയിലുള്ള പ്രൊജക്ടർ - ശബ്ദവിന്യാസത്തോടെ സജ്ജമാക്കുന്ന തീയേറ്ററിൽ

309 പേർക്ക് ഇരുന്ന് സിനിമ ആസ്വദിക്കുവാൻ പറ്റും. രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ

സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.