corona

രോഗമുക്തി 202 പേർക്ക്

കാസർകോട്: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാസർകോട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവ്. തിങ്കളാഴ്ച ജില്ലയിൽ 64 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 60 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കുമാണ് കൊവിഡ് പോസിറ്റീവായത്. ചികിത്സയിലുണ്ടായിരുന്ന 202 പേർക്ക് കോവിഡ് നെഗറ്റീവായി.

17,896 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,5673 പേർക്ക് കൊവിഡ് നെഗറ്റീവായി. മരണപ്പെട്ടവർ 174 ആണ്.

നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2049 ആണ്. ഇതിൽ 1528 പേർ വീടുകളിലാണ്. ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ള 4980 പേരിൽ 4227 പേർ വീടുകളിലും 753 പേർ സ്ഥാപനങ്ങളിലുമാണ്. പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 187 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,24,443 ആയി. 224 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.