കാസർകോട്: മുസ്ലിംലീഗ് മംഗൽപ്പാടി സെക്രട്ടറി മുസ്തഫയെ തലയ്ക്കടിച്ചും വെട്ടിയും പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മൂന്ന് പേരെ തിരയുന്നു. ഉപ്പള കൈക്കമ്പ ബങ്കള ക്വാർട്ടേഴ്സിലെ ബിലാൽ (23), ഉപ്പളയിലെ അഖിൽ (23) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള ഇൻസ്‌പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുമ്പ് രാത്രി 11 മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന മുസ്തഫയെ ഉപ്പളയിൽ വെച്ച് ഏഴംഗ സംഘം ബൈക്ക് തടഞ്ഞ് തലക്കടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.