മാഹി: കേന്ദ്ര ടെക്സ്റ്റയിൽ കോർപ്പറേഷന്റെ കീഴിലുള്ള മാഹിയിലെ ഏക പൊതുമേഖല വ്യവസായശാലയായ മാഹി സ്പിന്നിംഗ് മിൽ തുറന്ന് പ്രവർത്തിപ്പിച്ച് തൊഴിലാളികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് മുൻ അഭ്യന്തര മന്ത്രി ഇ. വത്സരാജ് പറഞ്ഞു. ഏഴു മാസത്തോളമായി അടഞ്ഞു കിടക്കുന്ന മിൽ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് 46 ദിവസത്തോളമായി സത്യാഗ്രഹ സമരം നടത്തി വരുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഇ.വസരാജ്.

സംയുക്ത സമരസമിതി കൺവീനർ വി. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സമിതിയംഗം കെ. ഹരീന്ദ്രൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.ശ്യാംജിത്ത്, രജിലേഷ്.കെ.പി, കോൺഗ്രസ് നേതാക്കളായ
കെ.മോഹനൻ, കെ.വി.ഹരീന്ദ്രൻ, കെ.ദാമോദരൻ, സുരേഷ്.കെ, സമരസമിതി നേതാക്കളായ കെ.സത്യജിത്ത് കുമാർ, എം.രാജീവൻ സംബന്ധിച്ചു.