പയ്യന്നൂർ: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പയ്യന്നൂരിൽ നിർമ്മിക്കുന്ന തീയേറ്റർ സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവഹിച്ചു. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുൺ, എം.ഡി എൻ. മായ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതി പ്രകാരം കലാമൂല്യമുള്ള ചിത്രങ്ങൾ ഒരേസമയം പ്രേക്ഷകരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 100 സ്‌ക്രീനുകൾ നിർമ്മിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പയ്യന്നൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, വൈസ് ചെയർപേഴ്സൺ കെ.പി.ജ്യോതി , കൗൺസിലർമാർ, സംവിധായകൻ മനോജ് കാന തുടങ്ങിയവർ സംബന്ധിച്ചു. പത്ത് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.