ചെറുപുഴ: ഉമയംചാൽ- വാഴക്കുണ്ടം റോഡിലെ ഉമയംചാൽ പാലം അപകടത്തിലായിട്ടും അധികൃതർക്ക് കുലുക്കമില്ല. അപകടത്തിലായതോടെ രണ്ട് മാസം മുമ്പ് നാട്ടുകാർ പാലം അടയ്ക്കുകയായിരുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയുണ്ടായിട്ടില്ല. മൂന്നു വർഷം മുൻപ് ചെറിയ തോതിൽ പാലത്തിന്റെ സൈഡ് കെട്ട് ഇടിയാൻ തുടങ്ങിയതാണ്. അപ്പോഴൊക്കെ നാട്ടുകാർ പരാതി അറിയിച്ചിരുന്നു. എന്നാൽ പാലം അടച്ചിടേണ്ടി വന്നപ്പോഴാണ് ചില ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയത്. പ്രദേശവാസികൾ വാഴക്കുണ്ടം ചുറ്റിയാണ് പുളിങ്ങോത്തും ഇവരമ്പിലുമെല്ലാം എത്തുന്നത്.