corona

കാസർകോട്: ജില്ലയിലെ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഇന്നലെയും 100 ൽ താഴെ. 65 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വർധിക്കുന്നുമുണ്ട്. ചൊവ്വാഴ്ച 213 പേർക്കാണ് കൊവിഡ് നെഗറ്റീവായത്.

17,961 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 956 പേർ വിദേശത്ത് നിന്നെത്തിയവരും 722 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16,283 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 15,886 പേർ രോഗമുക്തരായി.

181 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വീടുകളിൽ 4014 പേരും സ്ഥാപനങ്ങളിൽ 739 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4753 പേരാണ്. പുതിയതായി 239 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 698 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ എണ്ണം 1,25,141 ആയി. 279 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.