കണ്ണൂർ: വ്യാപാരി വ്യവസായി സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തെക്കിബസാർ സ്വാമി സ്റ്റോഴ്സ് ഉടമയുമായ പ്രമോദ് മന്ദമ്പേത്തിനെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ‌ ആക്രമിച്ചു. തെക്കിബസാർ കേന്ദ്രീകരിച്ച് മദ്യപരും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നതായി വ്യാപാരികൾ ആരോപിച്ചു. വൈകീട്ട് പരസ്യ മദ്യപാനവും ലഹരി ഉപയോഗവും പലപ്പോഴും കയ്യാങ്കളിയിലെത്തുകയാണ്.

കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി വഴി നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സമിതി ഈസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് സി.എച്ച്. പ്രദീപൻ, സെക്രട്ടറി പ്രമോദ് കുമാർ, മിനീഷ് എന്നിവർ സംബന്ധിച്ചു.