കാഞ്ഞങ്ങാട്. പുഴയിൽ നിന്നും വയലിലേക്ക് വെള്ളം കയറുന്നതിനാലും കാലവർഷക്കെടുതിയിൽ വന്യജീവികളുടെ ആക്രമണങ്ങളാലും കാലങ്ങളായി കൃഷി ഉപേക്ഷിച്ച ഉപ്പിലിക്കൈ വയലിൽ വെല്ലുവിളികൾ ഏറ്റെടുത്തു സി.പി.എം പുതുകൈ ലോക്കൽ കമ്മിറ്റി നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചു. ഒന്നര ഏക്കർ സ്ഥലത്ത് ഏരിയ സെക്രട്ടറി കെ. രാജ്‌മോഹൻ, ആതിര ഉമ എന്നീ നെൽവിത്തുകൾ വിതച്ച് തുടക്കം കുറിച്ച നെൽകൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.വി രമേശൻ നിർവഹിച്ചു. ഏരിയാ കമ്മിറ്റി അംഗം എ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, എം സുരേഷൻ, സി. ബാലകൃഷ്ണൻ, ടി.വി മോഹനൻ, എം. സന്തോഷ്, ഇ.വി രാഘവൻ, കെ.പി ശ്രീധരൻ എന്നിവർ സംസാരിച്ചു. പള്ളികൈ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു