photo
പുതിയങ്ങാടിയിൽ കല്ലുമ്മക്കായ ഹാച്ചറി മത്സ്യ വിത്തുത്പാദന കേന്ദ്ര നിർമ്മാണോദ്ഘാടനം മന്ത്രി മേഴ്സി കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കുന്നു

പഴയങ്ങാടി: പുതിയങ്ങാടിയിൽ അനുവദിച്ച ഫിഷ്ലാൻഡിംഗ് സെന്ററിന്റെ നിർമ്മാണ പ്രവൃത്തി ഡിസംബറോടെ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പുതിയങ്ങാടിയിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടൽ മത്സ്യ ഹാച്ചറിയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലബാറിന്റെ തന്നെ അഭിമാനകരമായ പദ്ധതിയാണ് പുതിയങ്ങാടിയിൽ ആരംഭിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കല്ലുമ്മക്കായ, കടൽമത്സ്യ വിത്തുൽപാദനത്തിന് നേരിട്ടൊരു ഹാച്ചറി എന്ന ആശയമാണ് കണ്ണൂരിൽ യാഥാർത്ഥ്യമാകുന്നത്.

ടി.വി രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഹാച്ചറിയുടെ ശിലാസ്ഥാപനം എം.എൽ.എ നിർവഹിച്ചു.എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, മാടായി പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ , ഫിഷറീസ് ഡയറക്ടർ സി.എ ലത, അഡാക്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഷൈനി പങ്കെടുത്തു.