പയ്യന്നൂർ: കയർ വ്യവസായ സഹകരണ സംഘത്തിന് സർക്കാർ അനുവദിച്ച എട്ട് ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം മന്ത്രി ഡോ: ടി.എം തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു. രണ്ടാം ഘട്ട കയർ പുനഃസംഘടനയുടെ ഭാഗമായി 1000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ 100 കയർ സംഘങ്ങളിൽ സ്ഥാപിച്ചു പ്രവർത്തന ക്ഷമമാക്കി വരുന്നതിന്റെ ഭാഗമായാണ് പയ്യന്നൂർ സംഘത്തിനും മെഷീനുകൾ അനുവദിച്ചത്.

സി. കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടകൊവ്വൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കണ്ണൂർ കയർ പ്രൊജക്ട് ഓഫീസർ പി.വി രവീന്ദ്രകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർ പി.വി. ദാസൻ, ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ, അസിസ്റ്റന്റ് രജിസ്ട്രാർ,

ടി. ശിവശങ്കരൻ, കയർ ഇൻസ്‌പെക്ടർ മഞ്ജുഷ ശ്രീധർ സംസാരിച്ചു. സംഘം പ്രസിഡന്റ് എം. സഞ്ജീവൻ സ്വാഗതവും, സെക്രട്ടറി കെ.വി ശാന്ത നന്ദിയും പറഞ്ഞു.