പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിലെ മീത്തലെ ചമ്പാട് നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ ഓൺലൈനായി നിർവ്വഹിച്ചു. എ.എൻ ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, ജില്ല പഞ്ചായത്ത് അംഗം ടി.ആർ സുശീല, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. മനോജ്, പഞ്ചായത്ത് അംഗം പി.പി അഞ്ജന, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, പഞ്ചായത്ത് സെക്രട്ടറി ടി.കെ പ്രദീപൻ പങ്കെടുത്തു.