360 പേർക്ക് കൊവിഡ് നെഗറ്റീവായി
കാസർകോട് ജില്ലയിൽ ബുധനാഴ്ച 203 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 200 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 360 പേർക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. പുതിയതായി രണ്ട് പേരുടെ മരണം കൂടി കൊവിഡ് മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ അക്ബർ അലി (75), ഉദുമ പഞ്ചായത്തിലെ മറിയുമ്മ (82) എന്നിവരുടെ മരണമാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ മരണപ്പെട്ടവരുടെ എണ്ണം 183 ആയി.
നിരീക്ഷണത്തിൽ 4725 പേർ
വീടുകളിൽ 4753 പേരും സ്ഥാപനങ്ങളിൽ 745 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4725 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1430 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.. ആശുപത്രികളിൽ നിന്നും കൊവിഡ് കെയർ സെന്ററുകളിൽ നിന്നും 213 പേരെ ഡിസ്ചാർജ് ചെയ്തു.18164 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 957 പേർ വിദേശത്ത് നിന്നെത്തിയവരും 724 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16483 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 16246 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.